ktc lead തലശ്ശേരിയിൽ രാത്രിയിലേക്കും പോളിങ് നീണ്ടു

തലശ്ശേരി: നഗരസഭയിലെ വിവിധ ബൂത്തുകളിൽ സമയപരിധിക്ക് ശേഷവും മണിക്കൂറുകളോളം വോട്ടിങ് നീണ്ടു. വൈകീട്ട് ആറിനുമുമ്പ് എത്തിയവർക്ക് സ്ലിപ് നൽകിയാണ് ചിലയിടത്ത് വോെട്ടടുപ്പ് പൂർത്തിയാക്കിയത്. നഗരപരിധിക്കകത്തുള്ള ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രം പണിമുടക്കിയതിനാൽ മണിക്കൂറുകൾ കഴിഞ്ഞാണ് പലർക്കും വോട്ട് ചെയ്യാനായത്. മണ്ണയാട് വാർഡിൽ നമ്പ്യാർ പീടിക കോഒാപ​േററ്റിവ് നഴ്സിങ് കോളജ് ബൂത്തിൽ േവാട്ടിങ് യന്ത്രം തകരാറിലായതിനാൽ രണ്ട് മണിക്കൂറിലേറെ പോളിങ് നിലച്ചു. വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പിന്നീട് മറ്റൊരു യന്ത്രം കൊണ്ടുവന്ന് അഞ്ചരയോടെയാണ് പോളിങ് പുനരാരംഭിച്ചത്. ഇൗ സമയം വോട്ട് ചെയ്യാനായി കാത്തിരുന്നവർക്ക് കസേരയിട്ട് ഇരിക്കാനുള്ള സൗകര്യം പോളിങ് ഉദ്യോഗസ്ഥർ ചെയ്തുകൊടുത്തു. കാവുംഭാഗം കോമത്ത്പാറ റോഡിലെ പാറാൽ എൽ.പി സ്കൂൾ ബൂത്തിലും പുന്നോൽ ഇൗസ്​റ്റ്​ വാർഡിലെ ബൂത്തിലും വൈകീട്ട് ആറിന്​ ശേഷവും പോളിങ് മണിക്കൂറോളം നീണ്ടു. ആറുമണിക്ക് മുമ്പ് ക്യൂ നീണ്ടതോടെയാണ് പോളിങ് രാത്രിവരെ തുടർന്നത്. ക്യൂവിൽ നിന്നവർക്ക് സ്ലിപ് നൽകിയാണ് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കിയത്. ചേറ്റംകുന്ന് വാർഡിലെ ഗവ. എൽ.പി സ്കൂൾ, ടെമ്പിൾ വാർഡിലെ മുബാറക് സ്കൂൾ എന്നിവിടങ്ങളിലും വോട്ടുയന്ത്രം തകരാറിലായതിനാൽ പോളിങ് മന്ദഗതിയിലായത് ക്യൂനിന്ന േവാട്ടർമാർക്ക് പ്രയാസമുണ്ടാക്കി. സമയം വൈകിയാണെങ്കിലും നഗരസഭയിലെ മിക്ക ബൂത്തുകളിലും കനത്ത പോളിങ് നടന്നതായാണ് വിവരം. ചില ബൂത്തുകളിൽ വാക്കുതർക്കങ്ങളുണ്ടായതൊഴിച്ചാൽ വോെട്ടടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. എവിടെയും അനിഷ്​ട സംഭവങ്ങളുണ്ടായില്ലെന്ന് പൊലീസും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.