knr p3 sr2 ലൈഫ് മിഷന്‍: ജില്ലയില്‍ നാല് ഫ്ലാറ്റുകള്‍ കൂടി

നിര്‍മാണോദ്ഘാടനം 24ന് മുഖ്യമന്ത്രി നിര്‍വഹിക്കും കണ്ണൂർ: ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മിക്കുന്ന നാല് ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം ​െസപ്റ്റംബര്‍ 24ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകളിലും ചിറക്കല്‍, കണ്ണപുരം ഗ്രാമപഞ്ചായത്തുകളിലുമാണ് ഫ്ലാറ്റ് സമുച്ചയങ്ങളൊരുങ്ങുന്നത്. പ്രീ ഫാബ് സാങ്കേതിക വിദ്യയിലൂടെ നിര്‍മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങള്‍, വയോജനങ്ങള്‍ക്ക് പ്രത്യേകം സൗകര്യം, ചികിത്സ സൗകര്യം തുടങ്ങിയവയുമുണ്ടാകും. ഗ്രൗണ്ട് ഫ്ലോര്‍ അടക്കം നാല് നിലകളിലായാണ് ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത്. ആന്തൂര്‍, പയ്യന്നൂര്‍ നഗരസഭകളില്‍ 44 വീടുകളും ചിറക്കല്‍ പഞ്ചായത്തില്‍ 36 വീടുകളും കണ്ണപുരത്ത് 32 വീടുകളും അടങ്ങിയ ഭവന സമുച്ചയങ്ങളാണ് നിര്‍മിക്കുന്നത്. ആന്തൂരില്‍ 200 സൻെറ് സ്ഥലത്ത് 6.03 കോടി രൂപ ചെലവിലും പയ്യന്നൂരില്‍ 80 സൻെറ് സ്ഥലത്ത് 6.07 കോടി രൂപ ചെലവിലും ചിറക്കലില്‍ 45 സൻെറ് സ്ഥലത്ത് 5.12 കോടി രൂപ ചെലവിലും കണ്ണപുരത്ത് 70 സൻെറ് സ്ഥലത്ത് 4.83 കോടി രൂപ ചെലവിലുമാണ് ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത്. കടമ്പൂരില്‍ നേരത്തേ നിര്‍മാണം തുടങ്ങിയ ജില്ലയിലെ ആദ്യ ഫ്ലാറ്റ് സമുച്ചയത്തി‍ൻെറ പ്രവൃത്തി പുരോഗമിക്കുകയാണ്. ഗ്രൗണ്ട് ഫ്ലോറി‍ൻെറ പ്രവൃത്തി പൂര്‍ത്തിയായി. ഒന്നാം നിലയുടെയും രണ്ടാം നിലയുടെയും നിര്‍മാണ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. നവംബറോടെ സമുച്ചയത്തി‍ൻെറ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.