കണ്ണൂർ: തറികളുടെയും തിറകളുടെയും നാട്ടിൽ കളിയടവുകൾ ഏറെ. കൊണ്ടും കൊടുത്തും കണ്ണൂരിന്റെ രാഷ്ട്രീയക്കളരിയിൽ വളർന്നവരാണ് സംസ്ഥാന ഭരണം വരെ നിയന്ത്രിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റെങ്ങുമില്ലാത്ത വീറും വാശിയുമാണ് എന്നും കണ്ണൂരിൽ. തദ്ദേശ വോട്ടിൽ കാലങ്ങളായി ചുവന്നു തുടുത്ത മണ്ണാണിത്. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും ഇടതു ഭരണത്തിൽ. ആന്തൂർ നഗരസഭയടക്കം ഇടതു പാർട്ടിഗ്രാമങ്ങളിലെ പല തദ്ദേശ സ്ഥാപനങ്ങളിലും പ്രതിപക്ഷമേയില്ല.
ഒമ്പതിടത്ത് പ്രതിപക്ഷത്ത് നാമമാത്ര അംഗങ്ങൾ മാത്രം. ഇടതുപക്ഷത്തിന് ഒരംഗവുമില്ലാത്ത മാട്ടൂൽ പഞ്ചായത്ത് മാത്രമാണ് യു.ഡി.എഫിന് സമ്പൂർണ ആധിപത്യമുള്ള ഒരേയൊരു ഇടം. ഇടതിന്റെ എതിരില്ലാ പട്ടത്തിന് മുറിവേൽപ്പിച്ച് മലപ്പട്ടത്ത് യു.ഡി.എഫ് അക്കൗണ്ട് തുറന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടു. സ്ഥാനാർഥികളെ ആദ്യം ഒരിടത്ത് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ ചർച്ച അന്തിമ ഘട്ടത്തിലാണ്. എൽ.ഡി.എഫ് പ്രഖ്യാപനം ഉടനുണ്ടാവും.
ചെറുതാഴം, ഏഴോം, കുഞ്ഞിമംഗലം, രാമന്തളി, കടന്നപ്പള്ളി, കരിവെള്ളൂർ, കാേങ്കാൽ ആലപ്പടമ്പ്, എരമം കുറ്റുർ, പെരിങ്ങോം വയക്കര, പട്ടുവം, ചെറുകുന്ന്, കല്യാശ്ശേരി, കണ്ണപുരം, പാപ്പിനിശ്ശേരി, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, നാറാത്ത്, മലപ്പട്ടം, കുറ്റ്യാട്ടൂർ, മയ്യിൽ, പടിയൂർ, ചിറക്കൽ, അഴീക്കോട്, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, ചെമ്പിലോട്, മുണ്ടേരി, പെരളശ്ശേരി, ധർമടം, എരഞ്ഞോളി, കതിരൂർ, കോട്ടയം, പിണറായി, ചൊക്ലി, ന്യൂ മാഹി, മൊകേരി, പന്ന്യന്നൂർ, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, പാട്യം, വേങ്ങാട്, കീഴല്ലൂർ, തില്ലേങ്കരി, കൂടാളി, പായം, പയ്യാവൂർ, കണിച്ചാർ, ചെറുപുഴ, കേളകം, ആറളം, ഉദയഗിരി, മുഴക്കുന്ന്, കോളയാട്, മാലൂർ, പേരാവൂർ, കുന്നോത്തുപറമ്പ്.
മാടായി, മാട്ടൂൽ, ചപ്പാരപ്പടവ്, നടുവിൽ, ആലക്കോട്, ഏരുവേശ്ശി, ഇരിക്കൂർ, കൊളച്ചേരി, ഉളിക്കൽ, വളപട്ടണം, തൃപ്രങ്ങോട്ടൂർ, അയ്യങ്കുന്ന്, കൊട്ടിയൂർ, കടമ്പൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.