ken lead മാവോവാദി ഭീഷണി: സുരക്ഷ ചുമതല ഏറ്റെടുത്ത്​ തണ്ടര്‍ബോള്‍ട്ട്

കേളകം: മലയോരമേഖലയിലെ മാവോവാദി ഭീഷണി നേരിടുന്ന പോളിങ്​ ബൂത്തുകളുടെ സുരക്ഷ ചുമതല തണ്ടര്‍ബോള്‍ട്ട് സേന ഏറ്റെടുത്തു. കേളകം, പേരാവൂര്‍ പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ 18 ബൂത്തുകളാണ് മാവോവാദി ഭീഷണി നേരിടുന്നത്. ഇവിടെയാണ്​ സുരക്ഷയുടെ ഭാഗമായി തണ്ടര്‍ബോള്‍ട്ടിനെ വിന്യസിച്ചത്. കോളയാട് പഞ്ചായത്തിലെ കൊമ്മേരി, ചെക്യേരി, പെരുവ എന്നിവിടങ്ങളിലെ നാല് ബൂത്തുകളും കൊട്ടിയൂര്‍, കേളകം കണിച്ചാര്‍ പഞ്ചായത്തുകളിലെ ശാന്തിഗിരി, ഏലപ്പീടിക, പൂളക്കുറ്റി, ഓടംത്തോട്, കുണ്ടേരി അടക്കാത്തോട്, മന്ദംചേരി എന്നിവിടങ്ങളിലുള്ള 14 ബൂത്തുകളുമാണ് നിലവില്‍ മാവോവാദി​ ഭീഷണിയുള്ളത്. നേരത്തേ മാവോവാദി​ സാന്നിധ്യം ഉണ്ടായ പെരുവ, ചെക്യേരി അമ്പായത്തോട്, ശാന്തിഗിരി എന്നിവിടങ്ങളിൽ സുരക്ഷ കൂടുതല്‍ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.