ക​ണ്ണൂ​ര്‍: മ​ത്സ്യ​സം​സ്‌​ക​ര​ണ യൂ​നി​റ്റി​നെ​തി​രെ​യു​ള്ള ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ സ​മ​ര​പ്പ​ന്ത​ല്‍ ക​ത്തി​ച്ചു. കാ​ങ്കോ​ൽ ആ​ല​പ​ട​മ്പ് പ​ഞ്ചാ​യ​ത്തി​ലെ ക​രി​യാ​പ്പി​ലാ​ണ് ‘സാ​ഗ​ർ സീ ​ഫു​ഡ്’ മ​ത്സ്യ​സം​സ്‌​ക​ര​ണ യൂ​നി​റ്റി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ത്തി​നെ​തി​രെ സ​മ​രം ന​ട​ക്കു​ന്ന​ത്. ക​രി​യാ​പ്പ് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ സ​മ​രം.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് അ​ജ്ഞാ​ത സം​ഘം സ​മ​ര​പ്പ​ന്ത​ല്‍ പൊ​ളി​ച്ചു മാ​റ്റി തീ​യി​ട്ട​ത്. സം​ഭ​വ​ത്തി​ൽ പെ​രി​ങ്ങോം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​നു മു​ന്നി​ലെ സ​മ​ര​പ്പന്ത​ലാ​ണ് തീ​യി​ട്ട​ത്. പ​ന്ത​ല്‍ പൊ​ളി​ച്ച് മ​റ്റൊ​രു സ്ഥ​ല​ത്ത് കൂ​ട്ടി​യി​ട്ട ശേ​ഷം തീ​വെ​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തീ​കാ​ത്മ​ക സ​മ​ര​പ്പ​ന്ത​ല്‍ പൊ​ളി​ച്ച് ക​ത്തി​ച്ച​തി​ന് പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ സ​മ​ര​സ​മി​തി രേ​ഖാ​മൂ​ലം പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. അ​രാ​ജ​ക വാ​ദി​ക​ളാ​ണ് പ​ന്ത​ൽ ക​ത്തി​ച്ചതി​ന് പി​ന്നി​ലെ​ന്നാ​ണ് സി.​പി.​എ​മ്മി​ന്റെ വി​ശ​ദീ​ക​ര​ണം.

പ്ര​ദേ​ശ​ത്തെ മ​ത്സ്യ​സം​സ്‌​ക​ര​ണ യൂ​നി​റ്റി​നെ​തി​നെ​തി​രെ നാ​ളു​ക​ളാ​യി ജ​ന​കീ​യ സ​മ​രം ന​ട​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ല്‍ സ്ഥി​ര​മാ​യി ആ​ളു​ക​ള്‍ പ​ന്ത​ലി​ല്‍ ഇ​രി​ക്കാ​റി​ല്ല. പ്ര​തീ​കാ​ത്മ​ക പ​ന്ത​ലാ​ണ് ഒ​രു​ക്കി​യ​ത്. സ​മ​ര സ​മി​തി ക​ൺ​വീ​ന​ർ ജോ​ബി പീ​റ്റ​റി​നെ സി.​പി.​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

ടി.​ഐ. മ​ധു​സൂ​ദ​ന​നെ​തി​രെ​യു​ള്ള വാ​ർ​ത്ത വാ​ട്സ്ആ​പ്പി​ൽ ഷെ​യ​ര്‍ ചെ​യ്ത​ത​തി​നെ​തി​രെ​യാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​ര​പ്പ​ന്ത​ല്‍ അ​ജ്ഞാ​ത​ര്‍ തീ​വെ​ച്ച് ന​ശി​പ്പി​ച്ച​ത്. ഒ​ന്ന​ര വ​ർ​ഷ​മാ​യി പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത്സ്യ ക​മ്പ​നി​യി​ൽ നി​ന്ന് അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​വും മാ​ലി​ന്യ​വു​മാ​ണ് പു​റ​ന്ത​ള്ളു​ന്ന​ത്.

ഒരു മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ​യും സി.​പി.​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്റെയും പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ് സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ ആ​രോ​പ​ണം. ക​മ്പ​നി​യി​ൽ നി​ന്ന് പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യം ആ​ല​പ്പ​ട​മ്പ് മു​ത​ൽ ക​വ്വാ​യി കാ​യ​ൽ വ​രെ​യു​ള്ള ജ​ലാ​ശ​യ​ങ്ങ​ളെ മു​ഴു​വ​ൻ മ​ലി​ന​മാ​ക്കു​ക​യും പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​രോ​ഗ്യ പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം ഒ​രു​മാ​സ​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ ക​മ്പ​നി തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചാ​ൽ സ​മ​ര​വു​മാ​യി വീ​ണ്ടും മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ജോ​ബി പീ​റ്റ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Kariyap Preservation Samiti-burned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.