കണ്ണൂർസിറ്റി: കണ്ണൂർ മുസ്ലിം ജമാഅത്ത് കുവൈത്ത് ഫഹീൽ കമ്മിറ്റി ആവിഷ്കരിച്ച തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി നിർമിച്ച വീട് കൈമാറി. നിർധനരായ കുടുംബങ്ങൾക്ക് സ്വന്തമായി വീടു നൽകുന്ന പദ്ധതിയിെല ആറാമത്തെ വീട് സിറ്റിയിലെ വലിയ കുളത്തിനടുത്ത് നിർമിച്ച വീടിെൻറ താക്കോൽ ദാനം കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ നിർവഹിച്ചു.
പാവപ്പെട്ടവർക്ക് താങ്ങും തണലുമായി തീരുന്ന ഇത്തരം പദ്ധതികൾ മഹത്തരമാെണന്നും സമൂഹത്തിന് എവിടെയും മാതൃകയാവേണ്ടതാെണന്നും ടി.ഒ. മോഹനൻ പറഞ്ഞു.
മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ഡോ. പി. സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. അബ്ദുൽ കബീർ സ്വാഗതം പറഞ്ഞു. മുൻ ജനറൽ സെക്രട്ടറി എ.പി.എം. മൊയ്തു, എം.ടി. ഫയാസ്, ഹസൻ കുഞ്ഞി ചാലാട്, ട്രഷറർ വി.വി. മുനീർ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ, കൗൺസിലർ അഷ്റഫ് ചിറ്റുള്ളി, അഷറഫ് ബംഗാളി മുഹല്ല, ടി.എം. നസീർ, പി.കെ. ഇസ്മത്ത് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.