ജില്ലയിൽ നാല്​ മണ്ഡലങ്ങളിൽ ജലജീവന്‍ മിഷന്‍ പദ്ധതിക്ക്​ തുടക്കം

കണ്ണൂർ: ജില്ലയിൽ നാല്​ മണ്ഡലങ്ങളിൽ ജലജീവന്‍ മിഷന്‍ പദ്ധതിക്ക്​ തുടക്കമായി. കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിൽ പദ്ധതി നടപ്പാക്കുന്നതി​െൻറ ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.

ജലസേചന -ജലവിഭവ രംഗം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

49.65 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്കാണ് ജലജീവന്‍ മിഷനിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നത്. ഗ്രാമീണ മേഖലയില്‍ 1.54 ലക്ഷം പൊതുടാപ്പുകള്‍ വഴി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍, വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി പ്രയാസപ്പെടുന്ന ഒട്ടേറെ കുടുംബങ്ങള്‍ നാടി​െൻറ പലഭാഗത്തുമുണ്ട്.

അതിനാല്‍, എല്ലാവര്‍ക്കും പൈപ്പ് കണക്​ഷനിലൂടെ വര്‍ഷം മുഴുവനും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, കേരള വാട്ടര്‍ അതോറിറ്റി എം.ഡിയും ജലജീവന്‍ മിഷന്‍ ഡയറക്ടറുമായ എസ്. വെങ്കിടേശപതി എന്നിവര്‍ പങ്കെടുത്തു.

ധര്‍മടം മണ്ഡലത്തില്‍ മുഴപ്പിലങ്ങാട് തെക്കുന്നുമ്പ്രം സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ പങ്കെടുത്തു.

കണ്ണൂര്‍ മണ്ഡലത്തിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലും മട്ടന്നൂര്‍ മണ്ഡലത്തിലെ കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലും നടന്ന പരിപാടി തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കൂത്തുപറമ്പ് മണ്ഡലത്തിലെ കോട്ടയം ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും ഉദ്ഘാടനം ചെയ്തു. മുണ്ടേരിയില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.സി. മോഹനനും കീഴല്ലൂരില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എന്‍.ടി. റോസമ്മയും കൂത്തുപറമ്പില്‍ കോട്ടയം മലബാര്‍ പഞ്ചായത്ത് പ്രസിഡൻറ്​ ടി. ഷബ്നയും അധ്യക്ഷത വഹിച്ചു.

വിവിധ മണ്ഡലങ്ങളില്‍ നടന്ന പരിപാടികളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം.പി. ഹാബിസ് (മുഴപ്പിലങ്ങാട്), എ. പങ്കജാക്ഷന്‍ (മുണ്ടേരി), എം. രാജന്‍ (കീഴല്ലൂര്‍), ടി. ഷബ്‌ന (കോട്ടയം), വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ. പ്രകാശന്‍, സൂപ്രണ്ടിങ് എൻജിനീയര്‍ പി. ഗോപാലന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Kannur Jalajeevan mission Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.