മരത്തിൽ കുടുങ്ങിയ ഡ്രോൺ അഗ്നിരക്ഷ സേനയും പൊലീസും ചേർന്ന് സഞ്ചാരികൾക്ക് തിരിച്ചുനൽകുന്നു

സഞ്ചാരികളുടെ ഡ്രോൺ മരത്തിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷസേന

ഇരിട്ടി: വിനോദസഞ്ചാരത്തിന് എത്തിയ ഒഡിഷ സ്വദേശികളുടെ ഡ്രോൺ നിയന്ത്രണം വിട്ട് മരത്തിൽ കുടുങ്ങി. രക്ഷകരായി എത്തിയത് ഇരിട്ടി അഗ്നിരക്ഷസേനയും പൊലീസും. കഴിഞ്ഞ ദിവസം ഒഡിഷയിൽനിന്ന് കേരളത്തിൽ വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു പ്രീതും ഭാര്യ പ്രതിഭയും. ഇരിട്ടി പുഴയുടെ സൗന്ദര്യം കണ്ടാണ് ഇവർ പൊലീസ് സ്റ്റേഷനു സമീപത്ത് വാഹനം നിർത്തിയത്.

തങ്ങളുടെ കൈയിലുള്ള ഡ്രോൺ പറത്തി ഇരിട്ടിയുടെ മനോഹാരിത കാമറയിൽ പകർത്തുന്നതിനിടെ ഡ്രോൺ നിയന്ത്രണംവിട്ട് സമീപത്തുള്ള കൂറ്റൻ മരത്തിൽ കുടുങ്ങുകയായിരുന്നു. എന്തു ചെയ്യണം എന്നറിയാതെ ദമ്പതികൾ മണിക്കൂറുകളോളം പുഴക്കരയിൽ ഇരുന്നു.

ഒടുവിൽ സമീപത്തുള്ള ഇരിട്ടി പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയും ഉടൻ പൊലീസ് അഗ്നിരക്ഷസേനയുടെ സഹായം ലഭ്യമാക്കുകയും ചെയ്തു. കൂറ്റൻ ഗോവണി ഉപയോഗിച്ച് ഉദ്യോഗസ്ഥർ മരത്തിൽ കയറി ഏറെ പണിപ്പെട്ടാണ് മരത്തിൽ കുടുങ്ങിയ ഡ്രോൺ എടുത്തത്.

Tags:    
News Summary - fire force recover drone of Tourist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.