ഓട്ടോഡ്രൈവര്‍ സുരേഷ് കളഞ്ഞുകിട്ടിയ പണവും പഴ്‌സും ഇരിട്ടി പൊലീസിന് കൈമാറുന്നു
Posted On
date_range Updated On
date_range ഇൗ സത്യസന്ധതക്ക് തിളക്കമേറെ..
ഇരിട്ടി: കളഞ്ഞുകിട്ടിയ 9,000 രൂപയും രേഖകളുമടങ്ങിയ പഴ്‌സ് ഉടമക്ക് തിരിച്ചുനല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി. കരിയാല്‍ ലക്ഷംവീട് കോളനിയിലെ ഓട്ടോഡ്രൈവര്‍ ചിറയില്‍ കുന്നത്ത് സുരേഷാണ് സത്യസന്ധത കാട്ടിയത്.പയഞ്ചേരിയില്‍ നിന്ന് കീഴൂരിലേക്കുള്ള ഓട്ടോയാത്രയിലായിരുന്നു മണത്തണ ചാണപ്പാറ സ്വദേശി വി.ജെ. ജോണ്‍സന് 9000 രൂപയും ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടത്. പഴ്‌സ് ലഭിച്ച സുരേഷ് ഇരിട്ടി പൊലീസിന് കൈമാറി.
പൊലീസാണ് ഉടമയെ അന്വേഷിച്ചു കണ്ടെത്തിയത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ കരിയാലിലെ പൊതുപ്രവര്‍ത്തകന്‍ എം.കെ. ഷിതുവിെൻറ സാന്നിധ്യത്തില്‍ പഴ്‌സ് ഉടമക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.