ഹെൽപ് ആശുപത്രിയുടെ പരിസരത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ എതിർദിശയിലൂടെ
സഞ്ചരിക്കുന്ന വാഹനം
ഇരിക്കൂർ: ഇരിക്കൂറിൽനിന്ന് കണ്ണൂരിലേക്കുള്ള പ്രധാന പാതയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടതിനാൽ അപകടം പതിവാകുന്നു. ഹെൽപ് ആശുപത്രിയുടെ സമീപമുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. ഈ റോഡിലൂടെ ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് പോകുന്നത്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നതും അപകടം പറ്റുന്നതും പതിവാണ്.
കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുന്നതുമൂലം എതിർ ദിശയിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിമുട്ടുന്നു. വലിയ ചരക്കുവാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ എതിർ ദിശയിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് റോഡ് കാണാത്ത അവസ്ഥയുമുണ്ട്. കഴിഞ്ഞദിവസം ഒരു ബൈക്ക് യാത്രികന് കുഴിയിൽവീണ് സാരമായ പരിക്കുപറ്റി.
മഴക്കാലമായതോടെ നിരവധി കുഴികളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. അധികൃതർ താൽക്കാലിക സ്വഭാവത്തിൽ കുഴികൾ അടക്കുന്നത് കൊണ്ടുതന്നെ രണ്ട് ദിവസത്തിനുള്ളിൽ കുഴികൾ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. പൊതുമരാമത്ത് വകുപ്പിെൻറ പി.ഡബ്ല്യു.ഡി ആപ്പിൽ പരാതി രജിസ്റ്റർ ചെയ്തിട്ടും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത പരാതിക്ക് ഇതുവരെ പരിഹാരം കണ്ടെത്താൻ പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. ശാശ്വത പരിഹാരത്തിനായി ഇനിയും അധികാരികൾ കണ്ണുതുറക്കുന്നില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.