Posted On
date_range Updated On
date_range അപകടക്കെണിയൊരുക്കി റോഡിലെ കുഴികൾ
ഇരിക്കൂർ: ഇരിക്കൂറിൽനിന്ന് കണ്ണൂരിലേക്കുള്ള പ്രധാന പാതയിൽ ഹെൽപ് ആശുപത്രിക്ക് സമീപത്തെ റോഡിൽ കുഴികൾ രൂപപ്പെട്ട് അപകടങ്ങൾ പതിവായി. ഈ റോഡിലൂടെ ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് പോകുന്നത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപെടുന്നത് സ്ഥിരമാണ്.
കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിക്കുേമ്പാൾ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും പതിവാണ്. കഴിഞ്ഞദിവസം ഒരു ബൈക്ക് യാത്രികന് കുഴിയിൽ വീണു സാരമായ പരിക്കേറ്റിരുന്നു.
അധികൃതർ താൽക്കാലികമായി കുഴികൾ അടക്കുന്നതിനാൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും കുഴികൾ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.