മാഹി: ന്യൂസിലൻഡിലിരുന്ന് മാഹിയിലെ സ്വന്തം വീട്ടിലെത്തിയ മോഷ്ടാവിനെ മിനിറ്റുകൾക്കകം കുടുക്കി വീട്ടുടമ. മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ തന്റെ വീട്ടിലെ നിരീക്ഷണ കാമറ നോക്കവെ അപരിചിതൻ വാതിൽ തകർത്ത് വീട്ടിനകത്ത് കടക്കുന്ന ദൃശ്യങ്ങളുടെ വിവരം ഉടൻ മാഹി ലാഫാർമ റോഡിലുള്ള സഹോദരൻ സതീശൻ വഴി മാഹി പൊലീസിൽ അറിയിച്ചു. തുടർന്ന് കുതിച്ചെത്തിയ മാഹി പൊലീസ് കവർച്ചക്കെത്തിയ കർണാടക സ്വദേശിയെ കൈയോടെ പിടികൂടി.
കർണാടക ചിക്കമംഗ്ലൂരു കൊപ്പം താലൂക്കിലെ കെ. അനിൽ കുമാറാണ് (33) പൊലീസ് പിടിയിലായത്. മാഹി പൊലീസ് ഗ്രേഡ് എസ്.ഐമാരായ എൻ. സതീശൻ, ടി.പി. പ്രശാന്ത്, എ.എസ്.ഐ റിജേഷ് എന്നിവരടങ്ങുന്ന സംഘം വീട്ടിലെത്തിയത്. കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്ന മോഷ്ടാവിനെ പിടികൂടി. മോഷ്ടിച്ച 2,000 രുപയും ഇയാളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു. മാഹി കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.