ഹയർ സെക്കൻഡറി സീറ്റ് കുറവ്; തൃക്കരിപ്പൂരിൽ അധിക ബാച്ച് ആരംഭിക്കാൻ ഉത്തരവ്

തൃ​ക്ക​രി​പ്പൂ​ർ: മ​ല​ബാ​റി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സീ​റ്റ് കു​റ​വ് പ​രി​ഹ​രി​ക്കാ​നാ​യി സ​ർ​ക്കാ​ർ തൃ​ക്ക​രി​പ്പൂ​രി​ൽ അ​നു​വ​ദി​ച്ച ഹ്യു​മാ​നി​റ്റീ​സ് അ​ധി​ക ബാ​ച്ചി​ന്റെ ക്ലാ​സ് ആ​രം​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച കു​രു​ക്ക​ഴി​ഞ്ഞു. പു​തി​യ ബാ​ച്ച് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച് അ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 22ന് ​തൃ​ക്ക​രി​പ്പൂ​ർ വി.​പി.​പി. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി പ​ട്ടേ​ല​ർ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട അ​ധി​ക ബാ​ച്ച് സാ​ങ്കേ​തി​ക​പ്ര​ശ്ന​ങ്ങ​ളി​ൽ കു​രു​ങ്ങി ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന സാ​ഹ​ച​ര്യം ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ നേ​തൃ​ത്വം ഇ​ട​പെ​ട്ടാ​ണ് ചു​വ​പ്പു​നാ​ട അ​ഴി​ച്ച​ത്. നേ​ര​ത്തെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ത്ത സോ​ഷ്യ​ൽ വ​ർ​ക്ക് അ​ധ്യാ​പ​ക​ർ​ക്ക് അ​ടു​ത്ത ദി​വ​സം സ്‌​കൂ​ളി​ലെ​ത്താ​ൻ അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

അ​നു​വ​ദി​ക്ക​പ്പെ​ട്ട കോ​ഴ്‌​സ് കോ​ഡ് 11ൽ ​നി​ന്ന് 16 ആ​ക്കി മാ​റ്റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി ര​ണ്ട് മാ​സം പി​ന്നി​ട്ടി​ട്ടും അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഷ​യ​ത്തി​ന്റെ ക്ലാ​സ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. അ​ധ്യാ​പ​ക​രു​ടെ കൂ​ടി​ക്കാ​ഴ്ച ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യെ​ങ്കി​ലും പ്ര​ത്യേ​ക ഉ​ത്ത​ര​വി​ന് കാ​ത്ത് സ്കൂ​ൾ അ​ധി​കൃ​ത​ർ ക്ലാ​സ് ആ​രം​ഭി​ച്ചി​ല്ല.

ഹ്യു​മാ​നി​റ്റീ​സ് കോ​ഴ്‌​സ് കോ​ഡ് 16 അ​നു​വ​ദി​ച്ച് ജൂ​ലൈ 29ന് ​സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടും കു​ട്ടി​ക​ൾ ക്ലാ​സ് കി​ട്ടാ​തെ അ​ല​ഞ്ഞു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സെ​ൻ​ട്ര​ലൈ​സ്ഡ് അ​ലോ​ട്ട്മെൻറ് പ്രോ​ഗ്രാം പോ​ർ​ട്ട​ലി​ൽ അ​ധി​ക ബാ​ച്ചി​ന്റെ കോ​ഴ്‌​സ് കോ​ഡ് 11ൽ ​നി​ന്ന് 16 ആ​ക്കി ഇ​പ്പോ​ൾ മാ​റ്റി​യി​ട്ടു​ണ്ട്. ഈ ​സാ​ങ്കേ​തി​ക​ത്വം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഷ​യ​ത്തി​ന്റെ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​തി​രു​ന്ന​ത്.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തു​ട​ർ​ന്ന്, നി​ല​വി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ കോ​ഴ്സ് കോ​ഡ് 16 ലേ​ക്ക് മാ​റാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് സ​മ്മ​ത​പ​ത്രം ന​ൽ​കി​യി​ട്ടും ഡി.​ജി.​ഐ​യു​ടെ ഉ​ത്ത​ര​വി​ന് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച് ഏ​റെ നാ​ൾ പി​ന്നി​ട്ടി​ട്ടും ഒ​രു പ്ര​ധാ​ന വി​ഷ​യ​ത്തി​ന്റെ പ​ഠ​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. വാ​ർ​ത്ത​യെ തു​ട​ർ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ, സ​ന്ദീ​പ് വാ​ര്യ​ർ എം.​എ​ൽ.​എ എ​ന്നി​വ​രാ​ണ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.