ചൊക്ലി: ഗ്യാസ് സിലിണ്ടർ ലീക്കായതിനെ തുടർന്ന്, വീട്ടുകാർ വീടുപൂട്ടി പുറത്തേക്കോടി. അഗ്നിരക്ഷാ സേനയുടെ ഇടപെടലിൽ വൻ അപകടം ഒഴിവായി. മേക്കുന്ന് കൊളായിയിൽ വേലാണ്ടിയിൽ ക്വാർട്ടേഴ്സിൽ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
മുഹമ്മദ് സാലി, ഗർഭിണിയായ ഭാര്യ, രണ്ട് കുട്ടികൾ എന്നിവരാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ശക്തമായ രീതിയിൽ ഗ്യാസ് ലീക്കായതോടെ ഇവർ വീടുപൂട്ടി പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ഇതിനിടെ നാട്ടുകാരാണ് അഗ്നിരക്ഷാ സേനയിൽ വിവരമറിയിച്ചത്. അസി. സ്റ്റേഷൻ ഓഫിസർ കെ. ദിവു കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഗ്യാസ് സിലിണ്ടർ പുറത്തെത്തിച്ച് ചോർച്ച പരിഹരിക്കുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി.എൻ. സുരേഷ്, കെ. ബിജു, എം.സി. പ്രലേഷ്, എം. സിമിത്ത്, പി. രാഹുൽ, സി.ജി. മിഥുൻ, പ്രഭു കരിപ്പായി എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൃത്യസമയത്ത് എത്താനായതിനാലാണ് വൻ അപകടമൊഴിവായതെന്നും ശക്തമായ ഗ്യാസ് ചോർച്ചയുണ്ടായിരുന്നതായും അസി. സ്റ്റേഷൻ ഓഫിസർ ദിവു കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.