കണ്ണൂർ: മഴ പയ്യാമ്പലം ശ്മശാനത്തെ പ്രതിസന്ധിയിലാക്കുന്നു. മഴനനയാതെ ഇവിടെ മൃതദേഹം സംസ്കരിക്കാനാകുന്നില്ലെന്നതാണ് അവസ്ഥ. കനത്ത മഴ സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമവും ഉണ്ടാകുന്നില്ല. സമീപകാലത്തായി ഏറെ വിവാദങ്ങൾക്ക് വഴിവെച്ചതാണ് ഇവിടത്തെ ശവസംസ്കാരം. അത് പൂർണമായി പരിഹരിക്കാൻ കോർപറേഷൻ അധികൃതർക്ക് ആയിട്ടില്ല. അതിനിടയിലാണ് ഇപ്പോഴത്തെ കനത്ത മഴ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
30 ചിതകളാണ് ഇവിടെയുള്ളത്. ഇതിൽ മഴനനയാതെ സംസ്കാരം നടത്താനാകുന്നത് ആറ് ചിതകളിൽ മാത്രമാണ്. ഇവക്ക് മുകളിൽ മാത്രമാണ് മേൽക്കൂരയുള്ളത്. മറ്റു ചിതകളിൽ മഴ നനഞ്ഞുവേണം സംസ്കാരം നടത്താൻ. വിറകും നനഞ്ഞ് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇതുകാരണം മൃതദേഹങ്ങളുമായി ബന്ധുക്കൾക്ക് മണിക്കൂറുകള്‍ ആംബുലന്‍സില്‍ കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ട്.
വെള്ളിയാഴ്ച ഉച്ചക്കുശേഷം സംസ്കാരത്തിനായി എത്തിച്ച മൂന്ന് മൃതദേഹങ്ങള്‍ മണിക്കൂറുകളോളം ആംബുലന്‍സില്‍ കിടത്തേണ്ടിവന്നു. മഴക്കാലത്ത് ഇവിടെ ചിതയൊരുക്കാനും ശവസംസ്കാരം നടത്താനും ആവശ്യമായ സംവിധാനം ഒരുക്കാൻ ചിതകൾക്ക് മുകളിൽ പൂർണമായും മേൽക്കൂര നിർമിക്കേണ്ടതുണ്ട്. മൃതദേഹവുമായി എത്തുന്ന ബന്ധുക്കൾക്കും മഴനനയാതെ നിൽക്കാനള്ള സംവിധാനവും ഇവിടെയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.