ബസിൽനിന്നു വെള്ളക്കുപ്പികൾ വലിച്ചെറിയുന്നു (വിഡിയോ ദൃശ്യം)
കണ്ണൂർ: നഗരത്തിൽ വെള്ളക്കുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ്ഞതിന് ബസിന് പിഴ ചുമത്തി. കണ്ണൂർ- കൂത്തുപറമ്പ് റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ 58 എ.ജെ 7335 കസർമുല്ല ബസിൽ നിന്നാണ് രണ്ടുതവണയായി ആശീർവാദ് ഹോസ്പിറ്റലിൽ സമീപം റോഡിലേക്ക് വെള്ളക്കുപ്പികൾ ബസ് ജീവനക്കാരൻ വലിച്ചെറിഞ്ഞത്.
ഇത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർ ഗ്രിഫിൻ വിഡിയോ ക്ലിപ്പുകൾ സഹിതം നൽകിയ പരാതിയിലാണ് കോർപ്പറേഷൻ പിഴ ചുമത്തിയത്. സ്റ്റാൻഡിൽനിന്നും തിരകെ വരികയായിരുന്ന ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 17ന് രാവിലെയായിരുന്നു സംഭവം. ബസ് സ്റ്റാൻഡിൽ ഉൾപ്പെടെ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോട്ടിലുകൾ അവയിൽ നിക്ഷേപിക്കാതെ വാഹനങ്ങളിൽനിന്ന് വലിച്ചെറിയുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.