Posted On
date_range Updated On
date_range നടുവില്‍ പഞ്ചായത്ത്: പുറത്താക്കിയവരെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു
ശ്രീകണ്ഠപുരം: നടുവിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്ന നാലുപേരെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു.
നടുവില്‍ പൊട്ടന്‍പ്ലാവിലെ കവിയിൽ ആന്റണി, കവിയിൽ ബെന്നി, മറ്റത്തിൽ സിബി, മറ്റത്തിൽ ജിനില എന്നിവരെയാണ് തിരിച്ചെടുത്തത്. ഇവര്‍ക്കെതിരെ സ്വീകരിച്ചിരുന്ന അച്ചടക്ക നടപടി പിന്‍വലിച്ചതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് നടുവില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജി പാണക്കുഴിയെ അറിയിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് റെബലായി മത്സരിച്ചതടക്കമുള്ള അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് ഇവരെ പുറത്താക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.