എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ സ്വാ​ഭി​മാ​ന്‍ പ​ദ്ധ​തി ജി​ല്ല ലീ​ഗ​ല്‍ സ​ര്‍വി​സ് അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ ആ​ര്‍.​എ​ല്‍. ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എടക്കാട് സ്ത്രീകൾ ഇനി സ്മാർട്ടാകും; സ്വാഭിമാന്‍ പദ്ധതിക്ക്​ തുടക്കമായി

ക​ണ്ണൂ​ർ: എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ​യും എ​ട​ക്കാ​ട് അ​ഡീ​ഷ​ന​ല്‍ ഐ.​സി.​ഡി.​എ​സി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ഭി​മാ​ന്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ല ലീ​ഗ​ല്‍ സ​ര്‍വി​സ് അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ ആ​ര്‍.​എ​ല്‍. ബൈ​ജു നി​ര്‍വ​ഹി​ച്ചു. കൗ​ണ്‍സ​ലി​ങ്, വി​ദ​ഗ്ധ​രു​ടെ ക്ലാ​സു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ സ്ത്രീ​ക​ളെ പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം​ചെ​യ്യാ​ന്‍ പ്രാ​പ്ത​രാ​ക്കു​ക​യും കു​ടും​ബാ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ക, ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം ത​ട​യാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ത്തി​ന് കു​ടും​ബ​ങ്ങ​ളി​ല്‍നി​ന്ന് തു​ട​ക്കം​കു​റി​ക്കു​ക, സ്ത്രീ​ക​ളു​ടെ മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക, ശി​ശു​വി​ക​സ​ന മേ​ഖ​ല​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക, മെ​ച്ച​പ്പെ​ട്ട കു​ടും​ബാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളാ​ണ്. ര​ണ്ട​ര ല​ക്ഷം രൂ​പ ഇ​തി​നാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മാ​റ്റി​വെ​ച്ചു. ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, ശി​ശു​രോ​ഗ വി​ദ​ഗ്ധ​ര്‍, അ​ഭി​ഭാ​ഷ​ക​ര്‍, സ്ത്രീ​സു​ര​ക്ഷ ഓ​ഫി​സ​ര്‍, സോ​ഷ്യോ​ള​ജി​സ്റ്റ്, വ്യ​ക്തി​ത്വ​വി​ക​സ​ന -ആ​ധ്യാ​ത്മി​ക രം​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​ര്‍, പൊ​ലീ​സ്, എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലാ​സെ​ടു​ക്കു​ക.

വി​വി​ധ മേ​ഖ​ല​യി​ലെ അ​റി​വു​ക​ള്‍ പ​ക​രു​ന്ന​തി​നൊ​പ്പം സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ങ്കു​വെ​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ വി​ദ​ഗ്ധ​ര്‍ ന​ല്‍കും. ഇ​തി​ലൂ​ടെ ഗാ​ര്‍ഹി​ക​പീ​ഡ​നം ഉ​​ൾ​പ്പെ​ടെ ത​ട​യാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വി​വാ​ഹ​ജീ​വി​തം സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക കൗ​ണ്‍സ​ലി​ങ്ങും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പെ​ര​ള​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​കെ. പ്ര​മീ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ഡ്വ. എം.​സി. സ​ജേ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വി​വാ​ഹ​ത്തി​ന് മു​മ്പ്, വി​വാ​ഹ​ത്തി​ന് ശേ​ഷം, കു​ടും​ബ​ങ്ങ​ളി​ലെ നീ​തി​ന്യാ​യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ള്‍ ന​ട​ന്നു.

Tags:    
News Summary - Edakkad women will now be smart; Swabhiman project started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.