ക​ണ്ണൂ​ർ പാ​മ്പ​ൻ മാ​ധ​വ​ൻ റോ​ഡി​ന് സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ​നി​ല​യി​ൽ

നഗരത്തിൽ മാലിന്യം തള്ളി; ക്ലിനിക്കിന് പിഴ

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ ക്ലി​നി​ക്കി​ന് പി​ഴ. മെ​ഡി​ക്ക​ൽ മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ മെ​യി​ൻ റോ​ഡി​ന് സ​മീ​പ​മു​ള്ള പ​റ​മ്പി​ൽ ത​ള്ളി​യ​തി​ന് ത​ളാ​പ്പി​ലെ വി​ൻ​സ്റ്റ ഡ​യ​ഗ​്നോ​സ്റ്റി​ക് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് 10,000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. മാ​ലി​ന്യ​ത്തി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്ലി​നി​ക്കി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി സ്വ​കാ​ര്യ​വ്യ​ക്തി​യെ​യാ​ണ് ഏ​ൽ​പി​ച്ചി​രു​ന്ന​തെ​ന്നും സ്ക്വാ​ഡ് ക​ണ്ടെ​ത്തി.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കാ​ണ് മാ​ലി​ന്യം കൈ​മാ​റി​യി​രു​ന്ന​ത്. ഇ​യാ​ൾ ആ​വ​ശ്യ​മു​ള്ള​ത് എ​ടു​ത്ത ശേ​ഷം ബാ​ക്കി​യു​ള്ള​വ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ സേ​ന​യെ​യോ അ​ല്ലെ​ങ്കി​ൽ അം​ഗീ​കാ​ര​മു​ള്ള മാ​ലി​ന്യ സം​സ്ക​ര​ണ ഏ​ജ​ൻ​സി​ക​ളെ​യോ മാ​ത്ര​മേ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ പാ​ടു​ള്ളൂവെ​ന്ന് ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് അ​റി​യി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ലീ​ഡ​ർ ഇ.​പി. സു​ധീ​ഷ്, എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഓ​ഫി​സ​ർ കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, ഷെ​റി​കു​ൽ അ​ൻ​സാ​ർ, ഇ. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Dumped waste at town ,fine imposed on clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.