വാഹന പരിശോധനക്കിടെ പിടികൂടിയ 924 ലിറ്റർ സ്പിരിറ്റും പിടികൂടിയ വാഹനവും
കണ്ണൂർ: സിറ്റി പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും 924 ലിറ്റർ സ്പിരിറ്റും പിടികൂടി. വിൽപനക്കായി കൊണ്ടുവന്ന 4.26ഗ്രാം എം.ഡി.എം.എയും 3.07 ഗ്രാം കഞ്ചാവുമായി തൂവക്കുന്ന് സ്വദേശികളായ പൊക്കയിന്റെവിട ഹൗസിൽ പി. അരുൺ (27), വടക്കെയിൽ ഹൗസിൽ അജിനാസ് (27), കിഴക്കെയിൽ ഹൗസിൽ കെ. ഷാലിൻ (30), എന്നിവരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി നടന്ന പരിശോധനയിൽ കണ്ണൂർ യോഗശാല റോഡിലാണ് ഇവർ പിടിയിലായത്.
പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് മുൻവശം നിയമ വിരുദ്ധമായി കാറിൽ കടത്തിയ 924 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. 28 കന്നാസുകളിലായി സൂക്ഷിച്ചനിലയിലായിരുന്നു. വാഹനം ഓടിച്ചു വന്നയാൾ ഓടി രക്ഷപ്പെട്ടു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സി.എച്ച്. നസീബ്, ഹാരിഷ്, മഹിജൻ, എ.എസ്.ഐമാരായ അജയൻ, രഞ്ജിത്ത്, എസ്.സി.പി ഒ. മിഥുൻ, സി.പി.ഒമാരായ നാസർ, റമീസ്, മെൽവിൻ, ശ്രീജേഷ്, റജിൽരാജ്, ബിനു, രാഹുൽ, അനൂപ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.