എം.ആർ. ആൽബർട്ട്

കടബാധ്യത: കണ്ണൂ​രി​ല്‍ ക്ഷീര ക​ര്‍​ഷക​ന്‍ ജീ​വ​നൊ​ടുക്കി

കണ്ണൂർ: കടബാധ്യതയെ തുടർന്ന് ക്ഷീരകർഷകൻ ജീവനൊടുക്കി. കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ട്(68) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ​കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് കിട്ടിയിരുന്നു. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പറയുന്നത്. കേരള ബാങ്കിൽ രണ്ട് ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. 

25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്ന ആൽബർട്ട്, കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്. 

Tags:    
News Summary - Dairy farmer commits death in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.