ചുഴലിക്കാറ്റ് നാശം വിതച്ച കെട്ടിനകത്തെ സമീറ മൻസിലിൽ റഹ്മത്തിന്റെ വീട്

നാശം വിതച്ച് ചുഴലിക്കാറ്റ്

മു​ഴ​പ്പി​ല​ങ്ങാ​ട്: വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി പൊ​ടു​ന്ന​നെ വീ​ശി​യ ചു​ഴ​ലി​ക്കാ​റ്റ് മു​ഴ​പ്പി​ല​ങ്ങാ​ട്ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ​നാ​ശം വി​ത​ച്ചു. കെ​ട്ടി​ന​കം ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ഹാ​ഷിം ബ​പ്പ​ന്റെ വീ​ടി​നു മു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ലി​ട്ട ഓ​ടു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​റ​ന്നു. സ​മീ​റ മ​ൻ​സി​ലി​ൽ റ​ഹ്മ​ത്തി​ന്റെ വീ​ടി​ന്റെ പി​ൻ​ഭാ​ഗം ത​ക​ർ​ന്ന് താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. കെ​ട്ടി​ന​ക​ത്തെ മ​ഹ​ബൂ​ബി​ന്റെ വീ​ട്ടി​ലെ മൂ​ന്നു തെ​ങ്ങു​ക​ൾ ക​ട​പു​ഴ​കി. ഒ​രു​തെ​ങ്ങ് വീ​ടി​ന് മു​ക​ളി​ലും വീ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ തെ​ക്കേ​കു​ന്നു​മ്പ്ര​ത്തും വ​ൻ​നാ​ശ​മു​ണ്ടാ​യി. പ്ര​ദേ​ശ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് മു​ഴ​പ്പി​ല​ങ്ങാ​ട്ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും നി​ല​ച്ചു. 

Tags:    
News Summary - cyclone in muzhappilangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.