വ​ർ​ഗീ​യ​ത​ക്കും കേ​ന്ദ്രസ​ർ​ക്കാ​റിന്റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കു​മെ​തി​രെ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ

ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​ക്ക് പ​യ്യ​ന്നൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം. ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ,

ജാ​ഥ അം​ഗം ജ​യ്ക് സി. ​തോ​മ​സ് സ​മീ​പം

സി.പി.എം പ്രതിരോധജാഥ ജില്ലയിൽ

പ​യ്യ​ന്നൂ​ർ: വ​ർ​ഗീ​യ​ത​ക്കും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കു​മെ​തി​രെ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​ക്ക് ജി​ല്ല​യി​ൽ ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്. ജി​ല്ല അ​തി​ർ​ത്തി​യാ​യ കാ​ലി​ക്ക​ട​വി​ൽ വ​ൻ വ​ര​വേ​ൽ​പ്പാ​ണ് ജാ​ഥ​ക്ക് ന​ൽ​കി​യ​ത്.

ജാ​ഥ ലീ​ഡ​ർ എം.​വി. ഗോ​വി​ന്ദ​നെ പാ​ർ​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി.​കെ. ശ്രീ​മ​തി, ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി സ​രി​ൻ ശ​ശി എ​ന്നി​വ​ർ ഷാ​ള​ണി​യി​ച്ചു. പി. ​ജ​യ​രാ​ജ​ൻ, ടി.​വി.​രാ​ജേ​ഷ്, കെ.​പി. സ​ഹ​ദേ​വ​ൻ, എം. ​സു​രേ​ന്ദ്ര​ൻ, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ, സി. ​കൃ​ഷ്ണ​ൻ, പി.​ശ​ശി​ധ​ര​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. നൂ​റ് ബൈ​ക്കു​ക​ളു​ടെ​യും 25 ചു​വ​ന്ന​കാ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​ ആ​ദ്യ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ പ​യ്യ​ന്നൂ​രി​ലേ​ക്ക് ജാ​ഥ​യെ വ​ര​വേ​റ്റു.

പ​യ്യ​ന്നൂ​ർ ക​രി​ഞ്ചാ​മു​ണ്ഡി അ​റ പ​രി​സ​ര​ത്തു​നി​ന്ന് ബാ​ൻ​ഡ് മേ​ള​ത്തി​ന്റെ​യും മ​റ്റും അ​ക​മ്പ​ടി​യോ​ടെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ചേ​ർ​ന്ന് സ്വീ​ക​ര​ണ സ​മ്മേ​ള​ന വേ​ദി​യാ​യ പ​യ്യ​ന്നൂ​ർ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ൾ സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു.

സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യ​ന്നൂ​ർ ഏ​രി​യ ക​മ്മി​റ്റി​ക്ക​യി ടി.​വി.​രാ​ജേ​ഷ്, പെ​രി​ങ്ങോ​മി​ന് കെ.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ ജാ​ഥ ലീ​ഡ​റെ ഷാ​ള​ണി​യി​ച്ചു. വി​വി​ധ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ​ക്ക് വേ​ണ്ടി​യും ഷാ​ള​ണി​യി​ച്ചു. സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ജാ​ഥാ ലീ​ഡ​ർ എം.​വി.​ഗോ​വി​ന്ദ​നു പു​റ​മെ അം​ഗ​ങ്ങ​ളാ​യ എം.​സ്വ​രാ​ജ്, സി.​എ​സ്.​സു​ജാ​ത എ​ന്നി​വ​രും സം​സാ​രി​ച്ചു. പി.​കെ. ബി​ജു, ജ​യ്ക് സി. ​തോ​മ​സ്,പി.​കെ.​ശ്രീ​മ​തി, എം.​വി.​ജ​യ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​രും സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.​വി. നാ​രാ​യ​ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. 

പ്ര​തി​രോ​ധം ഹി​ന്ദു രാ​ഷ്ട്ര​മാ​കാ​തി​രി​ക്കാ​ൻ -എം.​വി. ഗോ​വി​ന്ദ​ൻ

പ​യ്യ​ന്നൂ​ർ: 2024ൽ ​ബി.​ജെ.​പി അ​ധി​ക​ത്തി​ൽ വ​ന്നാ​ൽ ആ​ർ.​എ​സ്.​എ​സി​ന് 100 വ​യ​സ്സു തി​ക​യു​ന്ന 2025ൽ ​ഇ​ന്ത്യ ഹി​ന്ദു രാ​ഷ്ട്ര​മാ​കു​മെ​ന്നും അ​ത് പ്ര​തി​രോ​ധി​ക്കു​ക കൂ​ടി​യാ​ണ് സി.​പി.​എം പ്ര​തി​രോ​ധ മാ​ർ​ച്ചി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. പ​യ്യ​ന്നൂ​രി​ൽ പ്ര​തി​രോ​ധ ജാ​ഥ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​ഘ​്പ​രി​വാ​ർ ഇ​നി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ജ​നാ​ധി​പ​ത്യ, മ​തേ​​തര ഇ​ന്ത്യ ഇ​ല്ലാ​താ​വും. പ​ക​രം ഫാ​ഷി​സം യാ​ഥാ​ർ​ഥ്യ​മാ​വും.

ഹി​ന്ദുരാ​ഷ്ട്ര​മാ​യാ​ൽ ഹി​ന്ദു​ക്ക​ൾ ര​ക്ഷ​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​ണ്ട. കോ​ർ​പ​റേ​റ്റു​ക​ൾ​ക്കുവേ​ണ്ടി​യു​ള്ള ഭ​ര​ണ​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. അ​തി​നാ​ണ് ക​പ​ട ഹി​ന്ദുരാ​ഷ്ട്ര​വാ​ദ​വു​മാ​യി അ​വ​ർ രം​ഗ​ത്തുവ​രു​ന്ന​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ്. ഏ​ക​സി​വി​ൽ കോ​ഡി​ന്റെ കാ​ര്യ​ത്തി​ലും ഇ​താ​യി​രി​ക്കും സ​ർ​ക്കാ​ർ നി​ല​പാ​ട്. തെ​റ്റാ​യ പ്ര​ചാ​ര​വേ​ല പ്ര​തി​രോ​ധി​ക്കാ​നാ​ണ് സി.​പി.​എം പ്ര​തി​രോ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്ര​തി​രോ​ധം ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു എ​ന്ന​തി​നു​ള്ള തെ​ളി​വാ​ണ് സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - CPM prathiroda jada in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.