കണ്ണൂര്‍: റെയിൽവേ സ്റ്റേഷനിൽ ആളില്ലാത്ത കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. തിരുവോണ ദിനത്തിലാണ് റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിന് സമീപത്തുനിന്ന് ആറു കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആർ.പി.എഫിന്റെയും കണ്ണൂര്‍ എക്സൈസ് റേഞ്ച് ഓഫിസിന്റെയും ഇന്റലിജന്‍സിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണി, എക്സൈസ് ഇസ്പെക്ടര്‍ സിനു കോയില്യത്ത് എന്നിവരുടെ നേതൃത്വത്തില്‍, നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ ഒളിപ്പിച്ചുവെച്ച കഞ്ചാവ് കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് റെയില്‍വേ പഴയ ക്വാര്‍ട്ടേഴ്സിന് സമീപത്ത് നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.