Posted On
date_range Updated On
date_range നിയന്ത്രണംവിട്ട ബസ് ഓവുചാലിൽ താഴ്ന്നു
താഴെചൊവ്വ: കണ്ണൂർ-തലശ്ശേരി ദേശീയപാതയിലെ തെഴുക്കിൽപീടികയിൽ നിയന്ത്രണംവിട്ട ബസ് ഓവുചാലിലേക്ക് താഴ്ന്ന് അപകടം.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കെ.എസ്.ഇ.ബിക്ക് സമീപമായിരുന്നു സംഭവം. കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീ മൂകാംബിക ബസാണ് അപകടത്തിൽപെട്ടത്. ഓട്ടത്തിനിടയിൽ ബസ് ഓഫായി പോവുകയും തുടർന്ന് നിയന്ത്രണംതെറ്റി ബസിന്റെ മുൻഭാഗം ഓവുചാലിലേക്ക് താഴുകയുമായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
അപകടത്തിൽപെട്ട ബസ് ക്രെയിൻ ഉപയോഗിച്ച് ഓവുചാലിൽനിന്ന് ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.