Posted On
date_range Updated On
date_range പാനൂരിൽ ബസ് നിയന്ത്രണംവിട്ട് തെങ്ങിലിടിച്ചു; രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ: പാനൂരിന് സമീപം കുന്നോത്ത് പീടികയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് തെങ്ങിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ മുറിഞ്ഞ തെങ്ങിൻ തടി ബസിന്‍റെ ചില്ലുതകർത്ത് ഉള്ളിലേക്ക് തുളഞ്ഞുകയറി.
അപകടത്തിൽ ബസ് ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റു. തലശ്ശേരിയിൽ നിന്നു പാനൂരിലേക്ക് വരികയായിരുന്ന സൺ പാലസ് ബസാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടം. പരിക്കേറ്റവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
യാത്രക്കാർ കുറവായതിനാൽ വലിയ അപകടം ഒഴിവായി. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതാണ് അപകട കാരണമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.