മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ എ​ട​ക്കാ​ട് പൊ​ലീ​സ് പ​രി​ശോ​ധ​ന

ന​ട​ത്തു​ന്നു

എ​ട​ക്കാ​ട് പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം

എ​ട​ക്കാ​ട്: എ​ട​ക്കാ​ട് ഇ​ണ്ടേ​രി ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം. ആ​ന്ധ്ര​യി​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന ടി.​വി. ല​ത്തീ​ഫി​ന്റെ ബൈ​ത്തു​ൽ മ​ഫാ​സി​ലാ​ണ് സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​യ​ൽ​വാ​സി​യാ​യ വി.​വി. ഹം​സ​യാ​ണ് വി​വ​രം പൊ​ലീ​സി​നെ​യും ബ​ന്ധു​ക്ക​ളെ​യും അ​റി​യി​ച്ച​ത്. ഗേ​റ്റ് ക​ട​ന്ന് മ​തി​ലി​ന​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് വീ​ടി​ന​ക​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു. പൂ​ട്ടി​യി​ട്ട റൂ​മു​ക​ളും അ​ല​മാ​ര​യും വ​ലി​പ്പു​മെ​ല്ലാം കു​ത്തി​ത്തു​റ​ന്ന് സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി​വ​ലി​ച്ചി​ട്ട​താ​യാ​ണ് കാ​ണ​പ്പെ​ട്ട​ത്.

വീ​ട്ടു​ട​മ നാ​ട്ടി​ലെ​ത്തി​യാ​ലേ മോ​ഷ​ണ​ത്തെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​യാ​നാ​വൂ എ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ എ​ട​ക്കാ​ട് പൊ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണ​ശ്ര​മം വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണെ​ന്നാ​ണ് നി​ഗ​മ​നം. ആ​ന്ധ്ര​യി​ൽ താ​മ​സി​ക്കു​ന്ന ല​ത്തീ​ഫും കു​ടും​ബ​വും വെ​ള്ളി​യാ​ഴ്ച ത​ന്നെ നാ​ട്ടി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Burglary attempt at a locked house in Edakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.