box വിടവാങ്ങിയത് ഊർജ്ജസ്വലനായ പൊതുപ്രവർത്തകൻ

തലശ്ശേരി: പൊതുരംഗത്ത് ഊർജ്ജസ്വലനായ നേതാവിനെയാണ് തലശ്ശേരിയിലെ മുസ്‍ലിം ലീഗ് പ്രസ്ഥാനത്തിന് എ.പി. മഹമൂദിന്റെ നിര്യാണത്തോടെ നഷ്ടമായത്. വിൽപനനികുതി വകുപ്പിൽനിന്ന് വിരമിച്ചശേഷം വളർത്തിയ പ്രസ്ഥാനത്തിൽ സദാസമയവും കർമനിരതനായിരുന്നു അദ്ദേഹം. ബുധനാഴ്ച രാത്രിയായിരുന്നു നിര്യാണം. മണ്ഡലം മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറിയായ അദ്ദേഹം വിവിധ സംഘടനകളിൽ സജീവമായി പ്രവർത്തിച്ചുവരുകയായിരുന്നു. എളിമയാർന്ന ജീവിതത്തിലൂടെ പ്രസ്ഥാനത്തിലേക്ക് ചെറുപ്പക്കാരെ ആകൃഷ്ടരാക്കാൻ അദ്ദേഹത്തിന് സാധിച്ചു. പ്രമേഹമടക്കമുള്ള രോഗങ്ങൾ അലട്ടിയതിനാൽ പൊതുരംഗത്തുനിന്ന് അടുത്തകാലത്തായി മാറിനിൽക്കേണ്ടിവന്നു. തലശ്ശേരി മുൻ നഗരസഭാംഗമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.