അജാസ്, മുനവ്വിർ
കണ്ണൂർ: ബൈക്ക് മോഷണക്കേസിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റി തായത്തെരുവിലെ വല്ലത്ത് ഹൗസിൽ വി. അജാസ് (36) കണ്ണൂക്കര രാമയ്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആർ. മുനവ്വിർ (24) എന്നിവരെയാണ് കണ്ണൂർ ടൗൺ സി.ഐ. ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായ മലപ്പുറത്തെ അബ്ദുൽ ഖാദറിന്റെ ബുള്ളറ്റ് ബൈക്ക് താമസസ്ഥലമായ കക്കാട് അരയാൽ തറക്കടുത്തുള്ള അപ്പാർട്ട്മെന്റിൽ നിന്ന് വെള്ളിയാഴ്ച രാത്രി മോഷണം പോയിരുന്നു.
കണ്ണൂർ ടൗൺ പൊലീസിലും സിറ്റി പൊലീസ് സ്റ്റേഷനുകളിലും ഇരുവർക്കുമെതിരെ കഞ്ചാവ്, എം.ഡി.എം.എ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷണസംഘത്തിലെ മൂന്നാമനെയും ബൈക്കും കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.