Posted On
date_range Updated On
date_range വധശ്രമം: ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
പാനൂർ: സി.പി.എം പെരിങ്ങത്തൂർ ലോക്കൽ സെക്രട്ടറി പി. മനോഹരനെയും ലോക്കൽ കമ്മിറ്റിയംഗം കെ.പി. ഫൈസലിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു ആർ.എസ്.എസുകാരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാനൂർ കെ.സി മുക്കിൽ കല്ലുള്ള പറമ്പത്ത് അശ്വിൻ സുരേന്ദ്രൻ (32), കുറ്റേരി കരോള്ളതിൽ റോഷിൻ (29) എന്നിവരെയാണ് പാനൂർ സി.ഐ റിയാസ് ചാക്കേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാർച്ച് മുപ്പതിനാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പൂക്കോം-പാനൂർ റോഡിൽ വെച്ച് തടഞ്ഞുവെച്ചശേഷം ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.