പ്രീതി
കണ്ണൂർ: സ്കൂട്ടറില്‍ ഭര്‍ത്താവിനൊപ്പം ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ തെറിച്ചുവീണ് ഗ്യാസ് ടാങ്കര്‍ ലോറിക്കടിയില്‍പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം. തോട്ടടയിലെ തെക്കെപുരയില്‍ 'ഗോവിന്ദ'ത്തില്‍ രതീശെൻറ ഭാര്യയും കൊയിലി ആശുപത്രി ജീവനക്കാരിയുമായ പ്രീതിയാണ് (51) മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ കണ്ണൂര്‍ കാൽടെക്സ് ജങ്ഷനിലായിരുന്നു അപകടം. ഭര്‍ത്താവ് രതീശന് ഓടിച്ചിരുന്ന സ്കൂട്ടറില്‍നിന്നും പ്രീതി തെറിച്ചുവീണ് ടാങ്കര്‍ ലോറിക്കടിയില്‍പെടുകയായിരുന്നു. ലോറി പ്രീതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
സംഭവസ്ഥലത്തുതന്നെ ഇവർ മരിച്ചു. കൊയിലി ആശുപത്രിയിലെ ഡാറ്റ എന്‍ട്രി ഓപറേറ്ററാണ് പ്രീതി. ഭര്‍ത്താവ് രതീശനെ (56) പരിക്കുകളോടെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം പ്രീതിയുടെ മൃതദേഹം വളപട്ടണം മന്നയിലെ തറവാട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. വളപട്ടണം മന്നയിലെ പുത്തൻപുരയിൽ തറവാട്ട് അംഗം പരേതരായ ദമയന്തി-കുമാരൻ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: വിമല, രാജമ്മ, ശോഭന, സുലോചന, പ്രസന്ന, പ്രദീപൻ, ബാബു, വിജയൻ, പരേതനായ ഭാസ്കരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.