43 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

43 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 43 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് (14), ആറളം (17), അഴീക്കോട് (19), ചപ്പാരപ്പടവ് (എട്ട്)​, ചെറുതാഴം (എട്ട്​,17), ചിറക്കല്‍ (23), ചിറ്റാരിപറമ്പ്​ (14), ധര്‍മടം (എട്ട്​, ഒമ്പത്)​, എരമം കുറ്റൂര്‍ (12), എരഞ്ഞോളി (12), എരുവേശ്ശി (മൂന്ന്)​, ഇരിട്ടി നഗരസഭ (ഒന്ന്​, നാല്​,11,16), കതിരൂര്‍ (ഒന്ന്​, ഏഴ്​), കല്യാശ്ശേരി (13), കാങ്കോല്‍ ആലപ്പടമ്പ (ഏഴ്)​, കണ്ണൂര്‍ കോര്‍പറേഷന്‍ (16,36), കൂടാളി (ആറ്)​, കൂത്തുപറമ്പ്​ നഗരസഭ (14), കോട്ടയം മലബാര്‍ (രണ്ട്)​, കുന്നോത്തുപറമ്പ് (രണ്ട്)​, മാലൂര്‍ (10), മാങ്ങാട്ടിടം (മൂന്ന്)​, മട്ടന്നൂര്‍ നഗരസഭ (ആറ്​), മാട്ടൂല്‍ (നാല്​), മുണ്ടേരി (18), മുഴക്കുന്ന് (രണ്ട്​, നാല്)​, മുഴപ്പിലങ്ങാട് (രണ്ട്​,എട്ട്)​, പയ്യന്നൂര്‍ നഗരസഭ (40), പെരളശ്ശേരി (10), പെരിങ്ങോം വയക്കര (ഒന്ന്)​, പിണറായി (എട്ട്)​, കീഴല്ലൂര്‍ (നാല്)​ എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ എരമം കുറ്റൂര്‍ (എട്ട്​), പന്ന്യന്നൂര്‍ (13) എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണാക്കും. നേരത്തേ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ ഉള്‍പ്പെട്ടിരുന്ന നടുവില്‍ (15), കീഴല്ലൂര്‍ (10), പാനൂര്‍ നഗരസഭ (25,37), ചൊക്ലി (ഒമ്പത്​,10) എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.