40 വാര്‍ഡുകള്‍ കൂടി ക​െണ്ടയ്​ന്‍മെൻറ്​ സോണില്‍

40 വാര്‍ഡുകള്‍ കൂടി ക​െണ്ടയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 40 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആന്തൂര്‍ നഗരസഭ (ഒന്ന്​, ഒമ്പത്​), ആറളം (ഒമ്പത്​), ചെറുപുഴ (നാല്​), ചൊക്ലി (11), ഇരിക്കൂര്‍ (ഒന്ന്​), ഇരിട്ടി നഗരസഭ (10,12,32), കല്യാശ്ശേരി (എട്ട്​), കാങ്കോല്‍ ആലപ്പടമ്പ (നാല്​), കണ്ണൂര്‍ കോര്‍പറേഷന്‍ (35), കരിവെള്ളൂര്‍ പെരളം (എട്ട്​), കേളകം (ഒന്ന്​, രണ്ട്​), കോളയാട് (12), കുറ്റ്യാട്ടൂര്‍ (10), മാലൂര്‍ (ഒമ്പത്​), മട്ടന്നൂര്‍ നഗരസഭ (ഏഴ്​,32), മയ്യില്‍ (15), മുഴക്കുന്ന് (12), മുഴപ്പിലങ്ങാട് (നാല്​), പന്ന്യന്നൂര്‍ (10), പയ്യന്നൂര്‍ നഗരസഭ (24), പയ്യാവൂര്‍ (ഒമ്പത്​), പേരാവൂര്‍ (10), പിണറായി (19), തലശ്ശേരി നഗരസഭ (13,26,27), ഉളിക്കല്‍ (എട്ട്​,13) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചിറക്കല്‍ (12), കണ്ണൂര്‍ കോര്‍പറേഷന്‍ (28), കേളകം (ആറ്​), കൊളച്ചേരി (14), മട്ടന്നൂര്‍ നഗരസഭ (31), മൊകേരി (ഏഴ്​), പേരാവൂര്‍ (ഒന്ന്​) എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണാക്കും. നേരത്തേ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ ഉള്‍പ്പെട്ടിരുന്ന പയ്യന്നൂര്‍ നഗരസഭ (28), എരമം കുറ്റൂര്‍ (അഞ്ച്​), ചെറുപുഴ (19) എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.