33 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമെൻറ്​ സോണുകൾ

33 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ്​ സോണുകൾ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 33 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ്​ സോണുകളായി കലക്​ടര്‍ പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ചെറുതാഴം 13, ചെങ്ങളായി 13, 15,18, കൊളച്ചേരി -ഒമ്പത്​, കണ്ണൂര്‍ കോര്‍പറേഷന്‍ 42, 50, 51, കുറുമാത്തൂര്‍ 11, 15, തലശ്ശേരി 30, 45, ഇരിട്ടി 32, പെരളശ്ശേരി നാല്​, കരിവെള്ളൂര്‍ പെരളം ഒന്ന്​, പായം 15, ചപ്പാരപ്പടവ് 17, മട്ടന്നൂര്‍ 10, കീഴല്ലൂര്‍ 3, ചെറുകുന്ന് എട്ട്​, പട്ടുവം നാല്​, ഏഴോം അഞ്ച്​, തൃപ്പങ്ങോട്ടൂര്‍ 16, ഉളിക്കല്‍ എട്ട്​, കോട്ടയം മലബാര്‍ ഏഴ്​, മുണ്ടേരി രണ്ട്​, മൂന്ന്​, നാല്​ എന്നീ വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെങ്ങളായി എട്ട്​, തലശ്ശേരി 49, കണിച്ചാര്‍ 13, പടിയൂര്‍ കല്യാട് 15, കടമ്പൂര്‍ ആറ്​ എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ൻമൻെറ്​​ സോണുകളാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.