298 പേര്‍ക്ക് കോവിഡ്

347 രോഗമുക്തി കണ്ണൂർ: ജില്ലയില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. 279 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും അഞ്ചുപേർ വിദേശങ്ങളിൽ നിന്നെത്തിയവരും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 36,693 ആയി. ഇവരില്‍ 347 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 32,901ആയി. 182 പേര്‍ കോവിഡ് മൂലം മരിച്ചു. 3093 പേര്‍ ചികിത്സയിലാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 23421 പേരാണ്. ഇതില്‍ 22866 പേര്‍ വീടുകളിലും 555 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 3,52,455 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 3,52,208 എണ്ണത്തി​ൻെറ ഫലം വന്നു. 247 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.