222 പേര്‍ക്കുകൂടി കോവിഡ്; 295 രോഗമുക്തി

206 പേര്‍ക്ക് സമ്പര്‍ക്കബാധ കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച 222 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചപ്പോൾ 295 പേർ രോഗമുക്തി നേടി. 206 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ചുപേർ വിദേശങ്ങളില്‍ നിന്നെത്തിയവരും ഏഴുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 32795 ആയി. ഇവരിൽ രോഗം ഭേദമായവരുടെ എണ്ണം 29536 ആയി. 153 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 2687 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 2281 പേര്‍ വീടുകളിലും ബാക്കി 438 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19740 പേരാണ്. ഇതില്‍ 19224 പേര്‍ വീടുകളിലും 516 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 302764 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 302369 എണ്ണത്തി​ൻെറ ഫലം വന്നു. 395 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.