201 പേര്‍ക്ക് കോവിഡ്; 187 സമ്പര്‍ക്കം

264 രോഗമുക്തി നേടി കണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച 201 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 187 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മൂന്നുപേർ വിദേശങ്ങളില്‍ നിന്നെത്തിയവരും അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയിലെ കോവിഡ് പോസിറ്റിവ് കേസുകള്‍ 32997 ആയി. ഇവരില്‍ 264 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 29804 ആയി. 155 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 2640 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കോവിഡ് കേസുകളില്‍ 2221 പേര്‍ വീടുകളിലും ബാക്കി 458 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 21059 പേരാണ്. ഇതില്‍ 20548 പേര്‍ വീടുകളിലും 511 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ഇതുവരെ 305436 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 304940 എണ്ണത്തി​ൻെറ ഫലം വന്നു. 496 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.