കണ്ണൂർ ഗവ.മെഡിക്കൽ കോളജ്

കണ്ണൂർ മെഡിക്കൽ കോളജിന് 20 കോടി

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ അടിസ്ഥാനവികസനത്തിനായി 20 രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി വീണ ജോർജ്. ആശുപത്രി ഉപകരണങ്ങൾക്കും ശസ്ത്രക്രിയ ഉപകരണങ്ങൾക്കുമായി 9.90 കോടി രൂപയും ലാബ് അനുബന്ധ ഉപകരണങ്ങൾക്കായി 5.99 കോടി രൂപയും, വിവിധ ആശുപത്രി അനുബന്ധ സാമഗ്രികൾക്കായി 4.11 കോടി രൂപയുമാണ് അനുവദിച്ചത്.

കണ്ണൂർ മെഡിക്കൽ കോളജിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. നിലവിലുള്ള ഡോക്ടർമാരെയും നഴ്സുമാരേയും സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിച്ചിരുന്നു. ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് പ്ലാസ്റ്റിക് സർജറി വിഭാഗം പുതുതായി ആരംഭിച്ചു. ലെവൽ രണ്ട് ട്രോമ കെയർ നിർമാണം ആരംഭിക്കാനുള്ള നടപടി പൂർത്തിയായി. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നത് പരിഗണനയിലാണ്. ഹോസ്റ്റൽ നിർമാണത്തിനായി 50.87 കോടി രൂപ അനുവദിച്ചു. മെഡിക്കൽ കോളജിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനെല്ലാം പുറമേയാണ് 20 കോടി രൂപ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

അനസ്തേഷ്യ വിഭാഗത്തിൽ 10 അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, ഏഴ് മൾട്ടിപാരമീറ്റർ മോണിറ്റർ, പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ, വിഡിയോ ഇൻട്യുബേറ്റിംഗ് ബ്രോങ്കോസ്‌കോപ്പ്, ഏഴ് ഇലക്ട്രിക്കൽ ഓപറേഷൻ ടേബിൾ, കാർഡിയോളജി വിഭാഗത്തിൽ പോർട്ടബിൾ എക്കോ കാർഡിയോഗ്രാഫി, കാർഡിയാക് ഒ.സി.ടി വിത്ത് എഫ്.എഫ്.ആർ, ബയോകെമിസ്ട്രി വിഭാഗത്തിൽ ആട്ടോമേറ്റഡ് എലിസ പ്രോസസർ, കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ സ്പെക്ട്രോ ഫോട്ടോമീറ്റർ, ഡിജിറ്റൽ ഡിഫറൻഷ്യൽ സ്‌കാനിങ് കൊളോറിമെട്രി, സി.എസ്.എസ്.ഡി വിഭാഗത്തിൽ വാഷർ ഡിസിൻഫെക്ടർ, ഡബിൾ ഡോർ സ്റ്റീം സ്റ്റെറിലൈസർ, സി.വി.ടി.എസിൽ കാർഡിയോ വാസ്‌കുലാർ അൾട്രാസൗണ്ട് മെഷീൻ, ഹൈ എൻഡ് അനസ്തീഷ്യ വർക്ക് സ്റ്റേഷൻ, ഡെർമറ്റോളജി വിഭാഗത്തിൽ പൾസ് ഡൈ ലേസർ, എമർജൻസി മെഡിസിനിൽ എം.ആർ.ഐ കോംപാറ്റബിൾ വെന്റിലേറ്റർ തുടങ്ങിയവയും തുക ഉപയോഗിച്ച് സ്ഥാപിക്കും.

ഇതിനു പുറമെ സെൻട്രൽ ലാബിൽ പൂർണമായും ഓട്ടോമേറ്റഡ് യൂറിൻ അനലൈസർ, ഒഫ്ത്താൽമോളജി വിഭാഗത്തിൽ ഹംഫ്രി ഫീൽഡ് അനലൈസർ, പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ ഹൈ എൻഡ് സർജിക്കൽ ഓപറേറ്റിങ് മൈക്രോസ്‌കോപ്പ് എന്നിവയ്ക്കും തുക ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

Tags:    
News Summary - 20 crores for Kannur Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.