20 നാൾ സമ്പൂർണമായി അടച്ചിട്ട തളിപ്പറമ്പ് നഗരത്തിലെ കടകൾ തുറന്നു

തളിപ്പറമ്പ്: ഓണത്തിന് രണ്ടുനാൾ മുമ്പ്​ തളിപ്പറമ്പ് നഗരം മൊത്തമായി തുറന്നു. കടുത്ത ജാഗ്രതയോടെയാണ് ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. 20 നാൾ സമ്പൂർണമായി അടച്ചിട്ട തളിപ്പറമ്പ് നഗരസഭ പരിധിയിൽ കഴിഞ്ഞ ദിവസം മുതൽ 11 വാർഡുകൾ തുറന്നിരുന്നു. എന്നാൽ, ഇതിൽ ടൗൺ വാർഡും ദേശീയ പാതയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നില്ല. ഈ നടപടി വിചിത്രമാണെന്ന വാദവുമായി വ്യാപാരികളും രംഗത്തുവന്നിരുന്നു. ഇതിനെതിരെ തിരുവോണ നാളിൽ ഉപവാസം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു. അതിന് പിന്നാലെയാണ് തളിപ്പറമ്പ് ബസ് സ്​റ്റാൻഡ്, ദേശീയപാത ഉൾപ്പെടെയുള്ള ഭാഗങ്ങളെ ലോക്ഡൗണിൽനിന്നും ഒഴിവാക്കിയത്. ചിറവക്ക് ഉൾപ്പെടുന്ന 34ാം വാർഡിനെയും ഒഴിവാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് ശനിയാഴ്ച തളിപ്പറമ്പ് ടൗണിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്നു. ഓട്ടോ ടാക്സികളും സർവിസ് ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.