20 രൂപക്ക് ഊൺ; തൃപ്രങ്ങോട്ടൂരിലും ജനകീയ ഹോട്ടൽ

പാനൂർ: തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ കല്ലിക്കണ്ടിയിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു. 20 രൂപ നിരക്കിൽ ഉച്ചയൂൺ ലഭിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സമീർ പറമ്പത്ത് അധ്യക്ഷത വഹിച്ചു. നസീമ ചാമാളിയിൽ, എ.പി. ഇസ്മായിൽ, ഉഷ രയരോത്ത് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.