151 പേര്‍ക്കുകൂടി കോവിഡ്; 135 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ: ജില്ലയില്‍ വ്യാഴാഴ്ച 151 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 135 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ആറു പേര്‍ വിദേശത്തുനിന്ന് എത്തിയതും അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റിവ് കേസുകള്‍ 41,151 ആയി. 485 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 37,929 ആയി. 213 പേര്‍ കൊവിഡ് മൂലം മരിച്ചു. 2619 പേര്‍ ചികിത്സയിലാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12749 പേരാണ്. ജില്ലയില്‍നിന്ന് ഇതുവരെ 4,06,971 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 4,06,706 എണ്ണത്തി​ൻെറ ഫലം വന്നു. 265 എണ്ണത്തി​​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.