10 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

ചെറുവത്തൂർ: പെട്രോളിയം ഉൽപന്നങ്ങൾക്ക് ഉണ്ടായ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതീകാത്മക ബന്ദ് നടത്തിയ നേതാക്കൾക്കെതിരെ കേസ്. ചെറുവത്തൂരിൽ ദേശീയ പാതയിൽ വാഹനഗതാഗതം തടസ്സപ്പെടുത്തിയെന്നതിനാണ് പത്ത് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തത്. സമരം ഉദ്ഘാടനം ചെയ്ത ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ, നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സത്യനാഥൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. ശ്രീജ, എം.വി. ജയശ്രീ തുടങ്ങിയ പത്ത് പേർക്കെതിരെയാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.