കണ്ണൂർ വിമാനത്താവളത്തിൽ 85 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ 85 ലക്ഷത്തി​ൻെറ സ്വർണം പിടികൂടി കണ്ണൂർ: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 85 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം രണ്ടുപേരിൽ നിന്നായി കസ്​റ്റംസ് സംഘം പിടികൂടി. നാദാപുരം തൂണേരി മുടവന്തേരി ചട്ടൻറവിടെ ഹൗസിൽ ആഷിഖ് മീരാംബ്ര, ദുബൈയിൽ നിന്നും എത്തിയ എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാരൻ ശ്രീകണ്ഠപുരം ബങ്കണത് പുരയിൽ സബീർ മൈക്കാരൻ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ്​ സ്വർണം കടത്താൻ ശ്രമിച്ചത്. കമീഷണർ എസ്. കിഷോർ, സൂപ്രണ്ട്‌ വി.പി. ബേബി, പി.സി. ചാക്കോ, ദിലീപ് കൗശൽ, ജോയ് സെബാസ്​റ്റ്യൻ, മനോജ് യാദവ്, മല്ലിക കൗശിക്, ഹവിൽദാർ കെ.ടി.എം. രാജൻ തുടങ്ങിയവരാണ് കസ്​റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.