വനിതദിനത്തിൽ 80 തികഞ്ഞ അമ്മമാർക്ക് ആദരം

പയ്യന്നൂർ: വനിതദിനത്തിൽ 80 തികഞ്ഞ സ്ത്രീകൾക്ക് ആദരം. പുറച്ചേരി കേശവതീരം ആയുർവേദ ഗ്രാമമാണ് ഗ്രാമീണ സ്ത്രീകളെ ആദരിച്ചത്. ഖാദി ബോർഡ് റിട്ട. വില്ലേജ് ഇൻഡസ്ട്രീസ് ഓഫിസർ പി.വി. ഭാനുമതി പൊന്നാട അണിയിച്ചു. ഡോ. അശ്വതി വെദിരമന 'സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ' വിഷയത്തിൽ ക്ലാസെടുത്തു. വെദിരമന വിഷ്ണുനമ്പൂതിരി, ഡോ. സി.എച്ച്. വാണി, ഡോ. എം. അനുഷ്ക, ലത വി. അന്തർജനം എന്നിവർ സംസാരിച്ചു. കാർത്യായനി പെരുമന, ഒ.കെ. സരസ്വതി അന്തർജനം, പുറച്ചേരി വീട്ടിൽ കൗസല്യ, കൂലേരിക്കാരത്തി പാർവതി, സി.കെ. നാരായണി എന്നിവരെയാണ് ആദരിച്ചത്. കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വനിതവേദിയുടെ ആഭിമുഖ്യത്തിൽ വനിതദിനത്തിന്റെ ഭാഗമായി 'പെണ്ണിടം' വനിതസംഗമം നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ ജോ. സെക്രട്ടറി എൻ. സുകന്യ ഉദ്ഘാടനം ചെയ്തു. കെ.വി. സുശീല അധ്യക്ഷത വഹിച്ചു. പി. ഇന്ദിര, പി. രാഗിണി, കെ. അനിത തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വനിതകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.