മാഹിയും കോവിഡ്​ ഭീതിയിൽ; 62 പേർക്ക് രോഗം

മാഹി: മാഹിയിൽ ശനിയാഴ്ച 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി പന്തക്കൽ സ്​റ്റേഷനിലെ ഒമ്പത് പൊലീസുകാർക്കും പൂഴിത്തലയിൽ ഒരുവീട്ടിലെ എട്ടുപേർക്കും പള്ളൂർ കനറ ബാങ്കിന് എതിർവശം വാർഡ് ഏഴിൽ ഒരുവീട്ടിലെ അഞ്ച് അംഗങ്ങൾക്കും കസ്തൂർബ ഗാന്ധി സ്കൂളിന് സമീപം, മുണ്ടോക്ക് എന്നിവിടങ്ങളിൽ മൂന്നുപേർക്ക്​ വീതവും ചാലക്കര സതീഷ് ബേക്കറിക്ക് സമീപം ഒരു വീട്ടിലെ ഏഴുപേർക്കും ഉൾപ്പെടെ 35 പേർക്ക്​ കോവിഡ് പോസിറ്റിവായി. രോഗലക്ഷണങ്ങൾ കാരണം നടത്തിയ കോവിഡ് ടെസ്​റ്റിൽ ഒമ്പതുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മുണ്ടോക്കിലും ഒരാൾ മാഹി ഗവ. ആശുപത്രിക്ക് സമീപവും ഒരാൾ പാറക്കൽ പെട്രോൾ പമ്പിനടുത്തും മറ്റൊരാൾ കോസ്​റ്റൽ പൊലീസ് സ്​റ്റേഷന് സമീപവും രണ്ടുപേർ വളവിൽ, ബീച്ച് എന്നിവിടങ്ങളിലെ താമസക്കാരും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുമാണ്. നിലവിൽ ക്വാറൻറീനിലുള്ള മൂന്ന് ഡൻെറൽ കോളജ് വിദ്യാർഥികൾക്കും വിദേശത്തുനിന്ന് മടങ്ങിവന്ന് മുണ്ടോക്കിൽ താമസിക്കുന്ന മൂന്നുപേർക്കും സെമിത്തേരി റോഡിൽ താമസിക്കുന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. മാഹി ജനറൽ ആശുപത്രിയിലെ മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. മാഹി ചൂടിക്കൊട്ട താമസക്കാരായ കേരളത്തിൽ ജോലിചെയ്യുന്ന ഒരു ഹെൽത്ത് വർക്കർ ഉൾപ്പടെ അവരുടെ വീട്ടിലെ മൂന്നുപേർക്ക്​ പോസിറ്റിവായി. വാർഡ് ഏഴ്, വാർഡ് അഞ്ച്, വാർഡ് 12 എന്നിവിടങ്ങളിൽ ഓരോ ആളും മുണ്ടോക്കിൽ ഒരു തമിഴ് തൊഴിലാളിയും ഒരു മുനിസിപ്പാലിറ്റി ജീവനക്കാരനും മാഹി ആരോഗ്യ വകുപ്പി​ൻെറ രോഗനിർണയ പരിശോധനയിൽ കോവിഡ്‌ സ്ഥിരീകരിച്ചു. 351 കോവിഡ് ടെസ്​റ്റുകൾ നടത്തി. മാഹി ജനറൽ ആശുപത്രിയിലുള്ള ആറുപേരെ ഫലം നെഗറ്റിവായതിനാൽ ഡിസ്ചാർജ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.