കുയ്യാലി തീരദേശ റോഡ് നവീകരണത്തിന് 60.90 ലക്ഷം

തലശ്ശേരി: നഗരസഭയിലെ കുയ്യാലി തീരദേശ റോഡിന്റെ നവീകരണത്തിന് ഭരണാനുമതിയായി. 60.90 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. എരഞ്ഞോളി പുഴയോട് ചേർന്നുള്ള എൻക്ലൈവ് പരിസരത്ത് പ്രകൃതി രമണീയമായ സ്ഥലമാണ് കുയ്യാലി തീരം. ദേശാടന കിളികൾ ഇവിടെ ധാരാളമായി എത്താറുണ്ട്. കണ്ടൽ കാടുകളാൽ സമ്പന്നമാണ് പ്രദേശം. മനോഹരമായ പ്രദേശത്ത് വിനോദസഞ്ചാര സാധ്യതകൾ ഏറെയാണ്. നിലവിൽ പ്രദേശത്തെ സൗന്ദര്യവത്കരണത്തിനായി ടൂറിസം വകുപ്പിൽനിന്ന് ഒരു കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്. ടൂറിസത്തിന് വൻസാധ്യതയുള്ള പ്രദേശത്ത് റോഡ് നവീകരണവും ടൂറിസം ഡെസ്റ്റിനേഷൻ വികസന പ്രവർത്തനങ്ങളും ഉടൻ ആരംഭിച്ച് സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കും വിധമാണ് നടപടികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.