എ ഡിവിഷൻ ലീഗ് ക്രിക്കറ്റ്: ബി.കെ 55 ക്രിക്കറ്റ് ക്ലബ് ഫൈനലിൽ

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് 240 റൺസിന് ഗവ.ബ്രണ്ണൻ കോളജിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. അക്ഷയ് ചന്ദ്രന്റെ തകർപ്പൻ ബൗളിങ്ങിനും (ഒമ്പത് വിക്കറ്റ്) സൽമാൻ നിസാറിന്റെ മികച്ച സെഞ്ച്വറിയുടെയും (പുറത്താകാതെ 133 റൺസ്) പ്രകടന മികവിലാണ് തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബി.കെ 55 ക്രിക്കറ്റ് ക്ലബ് നിശ്ചിത 45 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. സൽമാൻ നിസാർ പുറത്താകാതെ 110 പന്തിൽ 133 റൺസും ധീരജ് പ്രേം 85 റൺസുമെടുത്തു. ബ്രണ്ണനു വേണ്ടി പി. നീരജ് രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗവ.ബ്രണ്ണൻ കോളജ് അക്ഷയ് ചന്ദ്രന്റെ ബൗളിങ്ങിന് മുന്നിൽ തകർന്നടിഞ്ഞു. ബ്രണ്ണൻ കോളജ് 17 ഓവറിൽ 56 റൺസിന് ഓൾഔട്ടായി. അക്ഷയ് ചന്ദ്രൻ ആറ് ഓവറിൽ റണ്ട് മെയ്ഡൻ അടക്കം ഏഴു റൺസിന് ഒമ്പതു വിക്കറ്റ് വീഴ്ത്തി. അക്ഷയ് ചന്ദ്രനെയും സൽമാൻ നിസാറിനെയും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. ചൊവ്വാഴ്ച ജില്ല ഡി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ പെരിങ്ങോം ബോൺസർ ക്രിക്കറ്റ് ക്ലബ് തളിപ്പറമ്പ് സർ സയ്യിദ് കോളജിനെയും കോളയാട് സ്പോർട്സ് അക്കാദമി തളിപ്പറമ്പ് പരപ്പൂൽ ക്രിക്കറ്റ് ക്ലബിനെയും നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.