ലൈഫ്​ മിഷൻ: പയ്യന്നൂരിൽ പൂർത്തിയായത് 500 വീടുകൾ

പയ്യന്നൂർ: ഓണസമ്മാനമായി കാറമേലിലെ പി.ടി. രാഗിണിക്ക് ലഭിച്ചത് സ്വന്തമായൊരു വീട്. പയ്യന്നൂർ നഗരസഭക്ക്​ കീഴിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തിയായ 500ാമത്തെ വീടാണ് ഉത്രാട നാളിൽ രാഗിണിക്ക് ലഭിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലാണ് നഗരസഭയിൽ 500 വീടുകളുടെ നിർമാണം പൂർത്തിയായത്. ഭവനരഹിതരില്ലാത്ത പയ്യന്നൂർ എന്ന ലക്ഷ്യം മുൻനിർത്തി നഗരസഭ പരിധിയിൽ 666 ഭവനങ്ങൾക്കാണ് അനുമതി ലഭിച്ചത്. ആദ്യഘട്ടത്തിൽ 603 വീടുകൾക്കാണ് അംഗീകാരം ലഭിച്ചത്. ഇതിൽ 600 വീടുകളാണ് ഇതുവരെ പൂർത്തിയായി പാലുകാച്ചലിന്​ പാകമായത്. 500 എണ്ണം കൈമാറി. 26.64 കോടി രൂപയാണ് ചെലവഴിച്ചത്. ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയ കൊട്ടില വീട്ടിൽ കല്യാണിക്ക് 2018 ഡിസംബർ 28ന് നഗരസഭ താക്കോൽ കൈമാറിയിരുന്നു. 2019 ഫെബ്രുവരിയിൽ ആദ്യഘട്ട നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം മന്ത്രി എ.സി. മൊയ്​തീൻ നിർവഹിച്ചു. 500ാമത് വീടി​ൻെറ താക്കോൽദാനം ഞായറാഴ്ച സി. കൃഷ്​ണൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.