കണ്ടെയ്ൻമെൻറ് സോണിൽ യൂത്ത് കോൺഗ്രസ്​ ഓണക്കിറ്റ് വിതരണം: 50 പേർക്കെതിരെ കേസ്

കണ്ടെയ്ൻമൻെറ് സോണിൽ യൂത്ത് കോൺഗ്രസ്​ ഓണക്കിറ്റ് വിതരണം: 50 പേർക്കെതിരെ കേസ് ഇരിക്കൂർ: കണ്ടെയ്ൻമെൻ്റ് സോണായ ഇരിക്കൂറിൽ യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിയമ ലംഘനം നടത്തി ഓണക്കിറ്റ് വിതരണം നടത്തിയതിന് 50 പേർക്കെതിരെ കേസ്. ഡി.സി.സി ജനറൽ സെക്രട്ടറിയും പരിപാടിയുടെ ഉദ്ഘാടകനുമായ മുഹമ്മദ് ബ്ലാത്തൂർ, ചന്ദ്രൻ, പൂക്കണ്ടി വിജയൻ, ഇക്ബാൽ, എം.പി. മുനീർ, ടി. ശ്രീജിത്ത്, പി.സി. അഫ്മീർ, കെ. അസൈനാർ, പത്മനാഭൻ ഉൾപ്പെടെ അമ്പതോളം പേർക്കെതിരെയാണ് ഇരിക്കൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പഞ്ചായത്ത് പ്രസിഡൻ്റുൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇരിക്കൂർ ടൗണും പരിസര പ്രദേശങ്ങളും അടച്ചിട്ടിരിക്കുകയാണ്. എട്ടാം വാർഡായ നിടുവള്ളൂരിൽ ചുമട്ട് തൊഴിലാളിക്ക് കോവിഡ് പിടിപെട്ടതിനാൽ ഈ പ്രദേശവും അതീവ ജാഗ്രത പ്രദേശമാണ്. തൊഴിലാളിയുടെ സമ്പർക്ക ലിസ്റ്റിൽപ്പെട്ട നിരവധിയാളുകൾ ഇപ്പോഴും നിരീക്ഷണത്തിലാണ് ഇവിടെ. അതിനിടയിലാണ് ലംഘനം നടത്തി അമ്പതിലേറെപ്പേരെ പങ്കെടുപ്പിച്ച് നിടുവള്ളൂരിൽ ശനിയാഴ്ച യൂത്ത് കോൺഗ്രസിൻ്റെ പരിപാടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.