ഇന്നലെ 3007 പത്രികകൾ

ഇന്നലെ 3007 പത്രികകൾകണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച സമർപ്പിച്ചത്​ 3007 നാമനിര്‍ദേശ പത്രികകള്‍. ജില്ല പഞ്ചായത്തില്‍ 18ഉം കോര്‍പറേഷനില്‍ 157ഉം നഗരസഭകളില്‍ 517ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 193 ഉം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 2122ഉം നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. ഇതോടെ 7606 പത്രികകൾ സമർപ്പിച്ചു. ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ബുധനാഴ്ച ലഭിച്ചത് 18 പത്രികകളാണ്​. വരണാധികാരി ജില്ല കലക്ടര്‍ മുമ്പാകെ ഏഴും ഉപവരണാധികാരി എ.ഡി.എം ഇ.പി. മേഴ്‌സി മുമ്പാകെ 11ഉം പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതോടെ ജില്ല പഞ്ചായത്തിലേക്ക് ലഭിച്ച പത്രികകളുടെ എണ്ണം 76 ആയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.